India
image_print

വഴി തടഞ്ഞ് ഷൂട്ടിങ്;പൃഥ്വിരാജ് സിനിമാ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Written by

archanaa chuqwe

പൃഥ്വിരാജ് സിനിമാ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്.വഴി തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തുന്നെന്ന് ആരോപിച്ചായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രശ്‌നം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സിനിമ താരം ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ഷുട്ടിങ് സ്ഥലത്തെക്ക് മാര്‍ച്ച് നടത്തിയത്.

അതേസമയം വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരുന്നു. ദിനം പ്രതി ഉയര്‍ന്ന ഇന്ധനവിലയ്‌ക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ സമരം. രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നുമായിരുന്നു ജോജു പ്രതികരിച്ചത്. പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചതവുമായി രംഗത്ത് എത്തിയത്തോടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു. പിന്നാലെ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *