India
image_print

വാക്‌സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍;നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്ട്രിയ

Written by

archanaa chuqwe

നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വാക്‌സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രിയ. 20 ലക്ഷം പേരാണ് ഓസ്ട്രിയയില്‍ വാക്‌സീന്‍ സ്വീകരിക്കാൻ ഇനി ബാക്കിയുള്ളത്.കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലിക്ക് പോകാനും ഭക്ഷണം വാങ്ങാനും മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്തെ 2 മില്ല്യണ്‍ ജനങ്ങളെയാണ് ലോക്ഡൗണ്‍ ബാധിക്കുന്നതെന്നും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ലോക്ഡൗണ്‍ ബാധകമല്ലെന്നും ആണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് .പത്തു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലന്‍ബര്‍ഗ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുള്ളതിനാൽ കർശന പരിശോധനയും ഉണ്ടാകും.

ഇതിനായി കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കിയതായും അറിയിച്ചു. വാക്സിന്‍ എടുക്കാതെ പുറത്തിറങ്ങുന്നവര്‍ 1450 യൂറോ (1.23 ലക്ഷം രൂപ) പിഴ അടക്കേണ്ടിവരുമെന്നും ചാന്‍സലര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങളാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ് എന്നതാണ് ആശങ്ക ഉയർത്തുന്ന ഒന്ന്. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെതര്‍ലന്‍ഡ്‌സും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *