India
image_print

വാക്‌സിനേഷന്‍;കാസര്‍ഗോഡ് വയനാട് ജില്ലകള്‍ക്ക് നേട്ടം

Written by

webtngi1

കാസര്‍ഗോഡ് വയനാട് ജില്ലകളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യംവെച്ച് നടത്തിയ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. വയനാട് ജില്ലയില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വെച്ചത്. ഇതില്‍ നൂറു ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. അതേസമയം 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ആരെങ്കിലും വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ ലക്ഷത്തില്‍ എത്തിച്ചതെന്നും മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും മന്ത്രിഅഭിനന്ദിക്കുകയും ചെയ്തു.

ആദിവാസികള്‍ കൂടുതലുള്ള മേഖലയായ വയനാട്ടില്‍ഊരുകള്‍കേന്ദ്രീകരിച്ചായിരുന്നു വാക്‌സിന്‍ നല്‍കുന്നത്. ട്രൈബല്‍ വകുപ്പിനോപ്പം ആശാവര്‍ക്കറും ഈ ദൗത്യത്തില്‍ പങ്കാളികളായി. വയനാട് ജില്ലയില്‍ 45 വയസിനു മുകളിലുള്ള 56 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് നല്‍കിയിട്ടുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 97 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 28 ശതമാനവും പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ 45 വയസിനു മുകളിലുള്ളവരില്‍ 54 ശതമാനം പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കിയത്.

 

Leave a Reply

Your email address will not be published.