India
വാക്സിന് വിതരണത്തില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം
Last updated on Jul 31, 2021, 9:16 am


വാക്സിന് വിതരണത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ഒറ്റ ദിവസം കൊണ്ട് 5 ലക്ഷത്തോളം പേര്‍ക്ക് വാക്സിന് നല്കി. വെള്ളിയാഴ്ച മാത്രം 4,96,619 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്സിന് നല്കിയ ദിവസമായിരുന്നു വെള്ളിയാഴ്ച. വാക്സിന് ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വാക്സിനേഷന് വേഗത്തില്‍ നടത്തുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് രണ്ട് ലക്ഷം കോവി ഷീല്‍ഡും തിരുവനന്തപുരത്ത് 45,000 ഡോസ് കൊ വാക്സിനുമാണ് ലഭ്യമായത്. 97, 507 പേര്‍ക്ക് വാക്സിന് നല്കിയ തിരുവനന്തപുരമാണ് ഏറ്റവും മുന്പില്. തൃശ്ശൂര്‍ ജില്ലയില്‍ 51,982 പേര്‍ക്ക് വാക്സിന് നല്കിയപ്പോള് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ 40, 000 ലധികം പേര്‍ക്ക് വാക്സിന് നല്കി.സംസ്ഥാനത്ത് ആകെ 1, 37, 96, 668 പേര്‍ക്ക് ഒന്നാം ഡോസും 59,65, 991പേര്‍ക്ക് രണ്ടാം ഡോസും ഉല്‍പ്പെടെ ആകെ 1,97, 62, 659 പേര്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്. ജനസംഖ്യ അനുസരിച്ച് 39.3 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസുമാണ് കേരളം നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.


