India
വാഹനാപകടം; നടി യാഷിക ഗുരുതരാവസ്ഥയില്‍; സുഹൃത്ത് മരിച്ചു
Last updated on Jul 25, 2021, 8:40 am


വാഹനാപകടത്തെതുടര്‍ന്ന് നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്.അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു. മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയാണ് കാറപകടുണ്ടായത്. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭവാനി എന്ന സുഹൃത്താണ് അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചത്.
രാത്രി 11.45 ഓടെ വാഹനം ഈസ്റ്റ് കോസ്റ്റ് റോഡിലെ സൂലരികടിനു സമീപത്ത വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സുഹൃത്ത് സ്ഥലത്തു വച്ചു തന്നെ മരണപ്പെുകയായിരുന്നു.സംഭവത്തില്‍ മഹാബലിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


