India
image_print

വിഎം സുധീരന്റെ അതൃപ്തി ഒറ്റപ്പെട്ടതല്ല; എ വിജയരാഘവന്‍

Written by

askshiyas

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ അസംതൃപ്തനാണെന്നും പ്രതികരണം ഒറ്റപ്പെട്ടതല്ലെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

കോണ്‍ഗ്രസില്‍ ഓരോ ദിവസവും പ്രതിസന്ധിയിലാണ്‌.
കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. സ്ഥാനങ്ങള്‍ നേതാക്കള്‍ക്കായി വിഭജിക്കുന്നത് തുടരുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

അതേസമയം, കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ടിരിക്കുകയാണ് നേതൃത്വം.  രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍.

Leave a Reply

Your email address will not be published.