India
image_print

വിഐപികളുടെ ക്ഷേത്രസന്ദര്‍ശനം;തിരക്കിനിടെ നിരവധിപ്പേര്‍ക്ക് പരിക്ക്

Written by

webtngi1

വിഐപികളുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്.മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് സംഭവം. ഇതേതുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താക്കൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ സന്ദര്‍ശനം നടത്തിയതിനിടെയാണ് ഇത്തരത്തില്‍ അപകടം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

സംഭവത്തിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതില്‍ ജനങ്ങള്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. രാവിലെ എട്ടരയോടെ ക്ഷേത്രത്തിന്റെ നാലാം ഗേറ്റിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്തരത്തില്‍ അപകടം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published.