India
വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുല്ല അബ്ദുള്‍ ഗനി ബറാദര്‍
Last updated on Sep 14, 2021, 11:22 am


താൻ വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുല്ല അബ്ദുള്‍ ഗനി ബറാദര്‍. ബറാദറിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന താലിബാന് നേതാവും അഫ്ഗാന് ഉപ പ്രധാനമന്ത്രിയുമാണ് ഇദ്ദേഹം.
അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന് നേതാക്കള്‍ക്കിടെ ഉണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നുവെന്ന് ബറാദര്‍ പറഞ്ഞു. താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബറാദര്‍ വ്യക്തമാക്കി.


