India
വ്യാജ ഭീകരാക്രമണക്കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Last updated on Jul 24, 2021, 8:17 am


കശ്മീരിലെ വ്യാജ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കുപ്വാര ജില്ലയിലെ ഐടി സെല്ലിന്റെ ചുമതലവഹിക്കുന്ന ഇശ്ഫാഖ് അഹ്മദ് മീറും ജില്ലാ വക്താവ് ബശാറത്ത് അഹമദും ഇവരുടെ അംഗരക്ഷകരുമാണ് അറസ്റ്റിലായത് . കുപ്വാര ജില്ലയിൽ ദിവസങ്ങൾക്കു മുമ്പ് ഉണ്ടായ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഗുൽ ഗാമിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഭീകരർ തനിക്കെതിരെ വെടി ഉയർത്തി എന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്.മാത്രമല്ല ആക്രമത്തിൽ കയ്യിൽ പരിക്കേറ്റതായും ഇയാൾ വാദിച്ചിരുന്നു.
ജില്ലാ വക്താവിന്റെ നേതൃത്വത്തിലായിരുന്നു ഭീകരാക്രമണ നാടകം നടന്നത്. നാട്ടുകാരെ പരിഭ്രാന്തിയിലാക്കാൻ അംഗരക്ഷകർ വെടിവെച്ചപ്പോൾ അബദ്ധത്തിലാണ് ഇശ്ഫാഖിന്റെ കയ്യിൽ വെടികൊണ്ടതെന്നും ഈ ഭാഗങ്ങളിൽ കൂടുതൽ പൊലീസ് സുരക്ഷ ശക്തമാക്കാനാണ് അക്രമണ നാടകം നടന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. പാർട്ടി സ്ഥാനത്തുനിന്നും ഇരുവരെയും മാറ്റിയതായി ബിജെപി അറിയിച്ചിട്ടുണ്ട്.


