India
image_print

വ്‌ളോഗര്‍ സുജിത്ത് ഭക്തന്റെയും എം പിയുടെയും ഇടമലക്കുടി യാത്ര; അന്വേഷണം തുടങ്ങി

Written by

webtngi1

Highlights

സംരക്ഷിത വനമേഖലയിൽ വ്ലോഗർ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാൻ ഡി.എഫ്.ഒ. പി.ആർ.സുരേഷ് ഉത്തരവിട്ടു

വ്‌ളോഗര്‍ സുജിത്ത് ഭക്തന്റെയും ഡീൻ കുര്യാക്കോസ് എം.പിയുടെയും ഇടമലക്കുടി യാത്രയിൽ അന്വേഷണം തുടങ്ങി. സംരക്ഷിത വനമേഖലയിൽ വ്ലോഗർ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാൻ ഡി.എഫ്.ഒ. പി.ആർ.സുരേഷ് ഉത്തരവിട്ടു. മൂന്നാർ റേഞ്ചർ എസ്.ഹരീന്ദ്രകുമാറിനാണ് അന്വേഷണചുമതല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം സുജിത് ഭക്തൻ എന്ന യൂട്യൂബർ അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിച്ചത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനവിലക്കുള്ള ഇടമലക്കുടിയിൽ പോകുന്നതിന് എം.പി.ക്ക് മാത്രമാണ് മൂന്നാർ ഡി.എഫ്.ഒ. അനുമതി നൽകിയത്.

ഇടമലക്കുടി യാത്ര സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവർത്തകർ ഡിവൈ.എസ്.പി., സബ് കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എം.പി എത്തി. തെറ്റിദ്ധാരണമൂലമാണ് വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയിൽ വിദ്യാഭ്യാസ സഹായം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് താൻ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തൻ എത്തിയത്. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയത്. മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published.