India
image_print

ശ്രദ്ധ തെറ്റിക്കുന്ന പതിവ് ഇന്ത്യൻ താരങ്ങൾക്ക് ഉണ്ടെന്ന വിവാദ പരാമർശവുമായി പെയിൻ

Written by

webtngi1

Highlights

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text.

ഇന്ത്യൻ താരങ്ങളെ വിമർശിച്ച് ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടീം
പെയിൻ വിവാദക്കുരുക്കിൽ. വികൃതി തരത്തിലുള്ള എതിരാളികളുടെ
ശ്രദ്ധ തെറ്റിക്കുന്ന പതിവ് ഇന്ത്യൻ താരങ്ങൾക്ക് ഉണ്ടെന്നും
എതിരാളികളുടെ ശ്രദ്ധ തെറ്റിക്കുന്ന ഇത്തരം പരിപാടികൾ കളത്തിൽ
പുറത്തെടുത്താണ് ഇന്ത്യ മത്സരങ്ങളിൽ ജയിക്കുന്നത് എന്നുള്ള തരത്തിൽ
ടീം പെയിൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടത്തിയ
പരാമർശമാണ് വിവാദമായത്. ഇതോടെ താരത്തിനെതിരെ
രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരങ്ങളും ആരാധകരും
രംഗത്തെത്തി. സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ
വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി പെയിൻ രംഗത്തെത്തി.

ഓസ്ട്രേലിയൻ പര്യടനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നാല് ടെസ്റ്റുകൾ
ഉൾപ്പെടുന്ന പരമ്പര 2-1 ന് സ്വന്തമാക്കി നാലു മാസങ്ങൾ
പിന്നിടുമ്പോഴാണ് ഇന്ത്യക്കെതിരെ പെയിൻ ആക്ഷേപം ഉന്നയിച്ചത്.
ഇന്ത്യക്കെതിരെ തുടർച്ചയായ രണ്ട് ടെസ്റ്റ് പരമ്പരകൾ തോറ്റതിന്റെ
ക്ഷീണം മാറ്റാൻ ആണ് ഇത്തരം കാര്യങ്ങൾ പെയിൻ കണ്ടെത്തുന്നത്
എന്നാണ് പ്രധാന വിമർശനം. അതേസമയം കാര്യങ്ങൾ
വളച്ചൊടിക്കുകയായിരുന്നു എന്നും തോൽവിക്ക് കാരണം കണ്ടെത്തുക
ആയിരുന്നില്ല തന്നെ ലക്ഷ്യം എന്നും വ്യക്തമാക്കി പെയിനും
രംഗത്തെത്തി. ഇന്ത്യ അർഹിച്ച വിജയം കൂടിയാണ് അതെന്നും പെയിൻ
പറഞ്ഞു. ഇന്ത്യൻ ആരാധകരുടെ വികാരത്തെ മാനിക്കുന്നുവെന്നും
തനിക്ക് അവരോട് സ്നേഹം മാത്രമേ ഉള്ളൂവെന്നും പെയിൻ
വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.