India
image_print

‘ഷൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരികെ നല്‍കണം’-രൂപേഷ് പീതാംബരന്‍

Written by

webtngi1

മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് വീണ്ടും ആരോഗ്യമന്ത്രി പദവി തിരിച്ചു നല്‍കണമെന്നും എങ്കില്‍ മാത്രമേ പട്ടിണിയും ആത്മഹത്യയും കുറയ്ക്കാന്‍ സാധിക്കുമെന്നും രൂപേഷ് പീതാംബരന്‍. കേരളത്തില്‍ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രി സ്ഥാനം തിരിച്ചുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട സമയമല്ല ഇതെന്നും രൂപേഷ് പറഞ്ഞു.

പുതിയ മന്ത്രിസഭാ രൂപീകരണ സമയത്ത് ഷൈലജ ടീച്ചര്‍ അടക്കമുള്ള പഴയ നേതാക്കളെല്ലാം ആ സ്ഥാനത്തു നീക്കി പുതിയ ആളുകള്‍ക്ക് മന്ത്രി പദവി നല്‍ക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയത്. പാര്‍ട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കിയെത്തെന്നാണ് അന്ന് പിണറായി വിജയന്‍ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആയിരുന്നു ശൈലജ ടീച്ചര്‍ വീണ്ടും വിജയം കരസ്ഥമാക്കിയത്. ശൈലജ ടീച്ചര്‍ തന്നെ ആരോഗ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നായിരുന്നു ജനങ്ങളുടെ ആവിശ്യം. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിന്റ അവസാനനിമിഷത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. പഴയ മന്ത്രിമാര്‍ ആരും തുടരില്ലെന്ന പേരില്‍ ഷൈലജ ടീച്ചര്‍ തഴയപ്പെട്ടു. ടീച്ചര്‍ അമ്മയെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങളടക്കം നിരവധി പേരായിരുന്നു അന്ന് രംഗത്തെത്തിയത്.

 

Leave a Reply

Your email address will not be published.