India
image_print

സംഘാടകര്‍ റിങ് ഡ്രസ്സ് മാറ്റാനാവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി മേരി കോം

Written by

webtngi1

ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് മെഡല്‍ പ്രതീക്ഷയുള്ള താരമയിരുന്നുബോക്‌സിങ് താരം മേരി കോം. എന്നാല്‍ മെഡല്‍ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് പീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയോട് പൊരുതി തോറ്റു. 3.2 എന്ന സ്പ്ലിറ്റ് ഡിസിഷനിലാണ് ലോക ബോക്സിങ് ചാമ്പ്യന്റെ ഒളിംപിക്സ് മെഡല്‍ പ്രതീക്ഷ നഷ്ടമായത്.

ഇന്ത്യയുടെ പതാകയും പേരുമില്ലാത്ത റിങ് ഡ്രസ്സ് ധരിച്ചാണ് മേരി കോം മത്സരിച്ചത്. എന്നാല്‍ മത്സര ശേഷം സംഘാടകര്‍ റിങ് ഡ്രസ്സ് മാറ്റാനാവശ്യപ്പെട്ടുവെന്ന് വെളിപ്പടുത്തലുമായി താരം രംഗംത്തെത്തി. മത്സരത്തിന് ഒരു മിനിറ്റ് മാത്രം മുന്‍പ് റിങ് ഡ്രസ് മാറാന്‍ നിര്‍ദേശിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും മേരി കോം ചോദിച്ചു.എന്താണ് റിങ് ഡ്രസ് എന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാമോ. എന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് റിങ് ഡ്രസ് മാറ്റാന്‍ ആവശ്യപ്പെട്ടു. അതിന്റെ കാരണം ആര്‍ക്കെങ്കിലും വിശദീകരിക്കാമോ, മേരി കോം ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. ഇന്ത്യന്‍ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്‌സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. തുടര്‍ന്ന് ജഴ്‌സി മാറ്റാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഒന്നും എഴുതാത്ത ഒരു നീല ജഴ്‌സിയാണ് താരം ധരിച്ചത്.

Leave a Reply

Your email address will not be published.