India
image_print

സംവിധായകന്‍ ജുബിത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി

Written by

archanaa chuqwe

സംവിധായകന്‍ ജുബിത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ലളിതമായ ചടങായിരുന്നു.വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.ഡോക്യുമെന്ററികളിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ജുബിത്. തിയറ്റര്‍ ആര്‍ട്ടിസ്റ്റും അഭിനേത്രിയുമാണ് ദിവ്യ ഗോപിനാഥ്.

2018-ല്‍ ജുബിത് സംവിധാനം ചെയ്ത ‘ആഭാസം’ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ദിവ്യയും അഭിനയിച്ചിരുന്നു.ആഭാസം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ നടന്‍ അലന്‍സിയറിന് നേരെ ‘മീ ടൂ’ ആരോപണം ഉയര്‍ത്തിയിരുന്നു.

തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ ദിവ്യ നാടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചതിനുശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.അഞ്ച് വര്‍ഷത്തിലധികമായി നാടകങ്ങളില്‍ സജീവമാണ് ദിവ്യ. കമ്മട്ടിപ്പാടം അസയിരുന്നു ആദ്യ ചിത്രം.അയാള്‍ ശശി, ഇരട്ടജീവിതം, ആഭാസം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *