India
image_print

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

Written by

webtngi1

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ച്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വാഴ്ച്ച വരെ മത്സ്യതൊഴിലാളികള്‍കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.