India
സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
Last updated on Jul 29, 2021, 4:18 am


സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ ഇളവുകള്‍ പ്രകാരം ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്കി.നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനുള്പ്പെടെയാണ് സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ വിത്ത്, വളക്കടകള്‍ എന്നിവയെ അവശ്യസര്‍വീസുകളായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം,സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.ഇന്നലെ 22,056 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍കോട് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ചില ജില്ലകളില്‍ രോഗബാധ ഉയര്‍ന്നു നില്‍ക്കുന്നത് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്.


