India
സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും
Last updated on Jul 20, 2021, 6:06 am


സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിലാണ് ഇത് സംഭബന്ധിച്ച അന്തിമ തീരുമാനം പുറത്ത് വരിക.
ഇളവുകള്‍ ലഭിച്ചാല്‍ സംസ്ഥാനത്ത് മൈക്രോ കണ്ടെയ്ന്മെന്റ് മേഖലയായി തിരിച്ചായിരിക്കാം ലഭിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആകെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഒഴിവാക്കാന്‍ സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 9,931 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇന്നലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 1.08 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി.


