India
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മെയിന്‍സ്ട്രീം ഒടിടി യില്‍ റിലീസ് ചെയ്തു
Last updated on Jul 21, 2021, 9:52 am


ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം മെയിന്‍സ്ട്രീം ഒ ടി ടിയില്‍ റിലീസ് ചെയ്തു.റിമ കല്ലിങ്കല്‍, ജിതിന് പുത്തഞ്ചേരി, നീരജ് രാജേന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്. ഈ വര്‍ഷത്തെ മോസ്കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് സന്തോഷത്തിന്റെ ഒന്നാം രഹസ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ട പതിമൂന്ന് ചിത്രങ്ങളില്‍ ഒരേയൊരു ഇന്ത്യന്‍ ചിത്രമായിരുന്നു സന്തോഷത്തിന്റെ ഒന്നാം രഹസ്യം..ഐ.എഫ്. എഫ് കെ 2021ലും പ്രദര്‍ശിപ്പിച്ചിരുന്നു.
ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കേ ജോര്‍ജ്ജ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.ഡോണ്‍ പാലത്തറ തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സജി ബാബുവാണ് ക്യാമറ. സംഗീതം ബേസില്‍ ജോസഫ്. 85 മിനുട്ടുള്ള ചിത്രം ഒറ്റഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലീവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന മറിയയുടെയും ജിതിന്റെയും ഇടയില്‍ നടക്കുന്ന തര്‍ക്കമാണ് ഒരു കാറില്‍ ഒറ്റ ഷോട്ടായി ചിത്രീകരിച്ചിരിക്കുന്നത്.ഡോണ്‍ പാലത്തറയുടെ മറ്റ് ചിത്രങ്ങള്‍ മെയിന്‍സ്ട്രീമില്‍ മാത്രമാണ് ലഭ്യമാവുക.


