India
image_print

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നവംബറില്‍ തന്നെ ആരംഭിക്കാന്‍ തീരുമാനം

Written by

archanaa chuqwe

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നവംബറില്‍ തന്നെ ആരംഭിക്കാന്‍ തീരുമാനമായി.പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 16നും പത്താംക്ലാസ് പരീക്ഷകള്‍ 17നും ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പുതിയ നിര്‍ദ്ദേശങ്ങളും സിബിഎസ്‌ഇ പുറപ്പെടുവിച്ചിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും, ഉത്തരപേപ്പറുകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമാണ് നല്‍കിയിരിക്കുന്നത്. ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഒഎംആര്‍ ഉത്തര പേപ്പറുകള്‍ സ്‌കൂളുകള്‍ പ്രിന്റ് ചെയ്തു എടുക്കണം. ഒഎംആര്‍ ഉത്തരപേപ്പറുകള്‍ സ്കൂളുകളില്‍ നിന്ന് തന്നെ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.