India
സുധാകരനെ വേണ്ട;കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനായി മുറവിളി
Last updated on Jun 06, 2021, 1:37 pm


കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം.കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത്കോ ണ്‍ഗ്രസിന്റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്.അതേസമയം കെ സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന് സമിതിക്ക് മുമ്പിലും ഗ്രൂപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കി.
കെ സുധാകരന് വേണ്ടെന്ന നിലപാടിലുറച്ചാണ് ഗ്രൂപ്പുകളുടെ
നീക്കം.കൊടിക്കുന്നില്‍ സുരേഷിനെ മുന്നില്‍നിര്‍ത്തി സുധാകരന്റെ വരവ്
തടയുകയെന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം. സുധാകരന്റെ
തീവ്രനിലപാടുകള്‍ പാര്‍ട്ടിയുമായി യോജിച്ച് പോകില്ലെന്നും
കണ്ണൂരില്‍ പോലും സംഘടനയെ കെട്ടിപടുക്കാന്‍ സുധാകരന്
കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദഹത്തെ എതിര്‍ക്കുന്നവര്‍
വാദിക്കുന്നത്.നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ
കൊടിക്കുന്നില്‍ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം
ഉണ്ടെന്നും നേതാക്കള്‍ വാദിക്കുന്നു.സുധാകരന് എഴുപത് വയസ്
പിന്നിട്ടെന്നും ഇവർ ചൂണ്ടികാണിക്കുന്നു.
സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട്
കൊണ്ടുപോകാനാവില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍
വാദിക്കുന്നത്.അതേസമയം പലതവണ അദ്ധ്യക്ഷ സ്ഥാനത്തേക്ക്
പരിഗണിച്ചശേഷം തഴഞ്ഞ തന്നെ ഇത്തവണയെങ്കിലും
പരിഗണിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വാദം. ഇക്കാര്യം
ആവശ്യപ്പെട്ട് അദ്ദേഹം രാഹുല്‍ഗാന്ധിയും സോണിയഗാന്ധിക്കും
കത്തയച്ചതായും വിവരമുണ്ട്.


