India
image_print

സുരേഷ് ഗോപി നാളികേര വികസന ബോർഡ് അംഗം

Written by

webtngi1

മലയാളത്തിലെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയെ നാളികേര വികസന ബോർഡ് അംഗമായി നിയമിച്ചു. എതിരില്ലാതെ ആയിരുന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ബോർഡ് ഡയറക്ടർ വി എസ് പി സിങ്ങാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കേരളത്തിൽ നിന്നും ഒരു തെങ്ങുറപ്പ് എന്ന തലക്കെട്ടോടെയായിരുന്നു ഈ കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത്.

 

സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ നിയമനം ഉപകാരപ്പെടുമെന്നാണ് സുരേന്ദ്രൻ കുറിച്ചത്. അതേസമയം തന്റെ കർത്തവ്യം ഏറ്റവും ഭംഗിയായ രീതിയിൽ നിർവഹിക്കാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published.