India
image_print

സുഹൃത്തുക്കള്‍ക്ക് പണം നല്‍കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്

Written by

webtngi1

പുതിയ സവിശേഷതകള്‍ പങ്കുവെച്ച് യൂട്യൂബ്.ഇത്തവണ യൂട്യൂബില്‍ നിന്നും ഇനി സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇങ്ങനെ പണം കണ്ടെത്താം. യൂട്യൂബേഴ്‌സിനെ പിന്തുണക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന സൂപ്പര്‍ താങ്ക്‌സ് എന്ന് പേരുള്ള ഫീച്ചറാണ് യൂട്യൂബ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം. ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്ന ആള്‍ക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെടുന്ന വ്യക്തിയില്‍ നിന്നും 150 രൂപ മുതല്‍ 3370 രൂപവരെ സമ്മാനമായി ലഭിക്കും. അതേസമയം കമന്റ് സെക്ഷനില്‍ നിന്നും ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട യൂട്യൂബറുമായി നേരിട്ട് സംസാരിക്കാനും കഴിയും. 68 രാജ്യങ്ങളില്‍ നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

ഇതനുസരിച്ച് യൂട്യൂബ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമുകളിലേക്ക് യോഗ്യതയുള്ളവരെ വ്യാപിക്കാനാണ് യൂട്യൂബിന്റെ തീരുമാനം. ഇതോടെ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ചാനലുകളെ പിന്തുണക്കാന്‍ സാധിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കി. നേരത്തെയും ഇത്തരത്തിലുള്ള ഫീച്ചറുകള്‍ യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ചില യൂട്യൂബേഴ്‌സിന് നേരത്തെ സൂപ്പര്‍ താങ്ക്‌സിലേക്ക് ആക്‌സസ് നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം എല്ലാവരിലേക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂട്യൂബ് പറഞ്ഞു.

Leave a Reply

Your email address will not be published.