India
image_print

സൂചികകളിൽ ഇടിവ് തുടരുന്നു: സെൻസെക്‌സിൽ 449 പോയന്റ് നഷ്ടം

Written by

askshiyas

തുടർച്ചയായി രണ്ടാംദിവസവും വിപണി നഷ്ടത്തിൽ. ആഗോള കാരണങ്ങൾ മൂലമാണിത്. നിഫ്റ്റി 17,700ന് താഴെയെത്തി. സെൻസെക്സ് 449 പോയന്റ് നഷ്ടത്തിൽ 59,217ലും നിഫ്റ്റി 121 പോയന്റ് താഴ്ന്ന് 17,626ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് ബോണ്ട് വരുമാനത്തിലെ വർധന ഓഹരി വിപണികളിൽ തിരുത്തലിന് കാരണമായേക്കുമെന്ന് നേരത്തെതന്നെ നിക്ഷേപലോകം ചർച്ചചെയ്തിരുന്നു. പണപ്പെരുപ്പം ഉയർന്ന നിരക്കിൽ കൂടുതൽകാലം നിലനിന്നേക്കാമെന്ന ഫെഡറൽ മേധാവി ജെറോം പവലിന്റെ മുന്നിറിയിപ്പാണ് പെട്ടെന്ന് കടപ്പത്ര ആദായം വർധിക്കാൻ ഇടയാക്കിയത്.

പത്തുവർഷത്തെ യുഎസ് സർക്കാർ കടപ്പത്ര നിരക്ക് 1.56ശതമാനത്തിലേക്ക് ഉയർന്നതാണ് ആഗോളതലത്തിൽ വിപണികളെ ബാധിച്ചത്. നാസ്ദാക്ക്, എസ്ആൻഡ്പി 500 സൂചികകൾ രണ്ടുശതമാനം നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, ഓട്ടോ, റിയാൽറ്റി, ഐടി സൂചികകൾ ഒരുശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനംവീതം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.

റിലയൻസ്, ഐടിസി, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടൈറ്റാൻ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ്, അൾട്രടെക് സിമെന്റ്സ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

Leave a Reply

Your email address will not be published.