India
സെഞ്ചുറിയില്‍ ജോ റൂട്ട് ; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍
Last updated on Aug 14, 2021, 3:03 pm


ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നാം ദിനം ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്. എന്നാല്‍ അടുത്ത ഇടവേളയില്‍ 5 വിക്കറിന് ഇംഗ്ലണ്ട് 314 റണ്‍സ് നേടി. ജോ റൂട്ട് തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ ശക്തമായ സ്കോറിലേക്ക് എത്തിച്ചത്.സെഞ്ച്വറിയോടെ ജോ റൂട്ട് 9000 റണ്‍സ് പൂര്‍ത്തിയാക്കി.റൂട്ട് (132) മോയിന്‍ അലി 20 റണ്‍സുമായി പുറത്താകാതെ നിന്നു.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ മൂന്നാം ദിവസത്തെ മത്സരം തുടങ്ങിയത്.എന്നാല്‍ തകര്‍പ്പന്‍ ഫോമിലായ ഇംഗ്ലണ്ട് ഇന്ത്യയെ 50 റണ്‍സിന് പിന്നിലാക്കി. ഉച്ചഭക്ഷണ സമയത്ത് ഇംഗ്ലണ്ട് 3 വിക്കറ്റിന് 216 റണ്‍സ് നേടി. 119 എന്ന ഏകദിന സ്കോറില്‍ ഇംഗ്ലീഷ് സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ അവര്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഉച്ചഭക്ഷണ സമയത്ത്, റൂട്ട് 89 റണ്‍സില്‍ ബാറ്റ് ചെയ്യുകയായിരുന്നു, ബെയര്‍സ്റ്റോ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


