India
image_print

സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

Written by

askshiyas

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വിരമിക്കല്‍. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്.33-ാം വയസ്സില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരം ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ സീസണ്‍ ആദ്യമാണ് സെര്‍ജിയോയെ ബാഴ്സ നൗകാമ്പിലെത്തിച്ചത്. എന്നാല്‍പരിക്ക് അവിടെ വില്ലനായി.തുടര്‍ന്ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ബാഴ്സക്ക് വേണ്ടി അഗ്യുറോ കളിച്ചത്. ഒക്ടോബറില്‍ ലാ ലീഗയില്‍ അലാവസുമായുള്ള മത്സരത്തിന് ഇടയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് അഗ്യുറോ ഗ്രൗണ്ട് വിട്ടിരുന്നു.

2011 മുതല്‍ 2021 വരെ അഗ്യുറോ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കുപ്പായം അണിഞ്ഞു. സിറ്റിക്കൊപ്പം 275 കളിയില്‍ നിന്ന് നേടിയത് 184 ഗോളുകള്‍. 2006 മുതല്‍ 2011 വരെ അത്ലറ്റികോ മാഡ്രിഡിന് വേണ്ടിയും അഗ്യുറോ പന്ത് തട്ടി. അത്ലറ്റിക്കോയ്ക്ക് വേണ്ടി 175 കളിയില്‍ നിന്ന് നേടിയത് 74 ഗോള്‍. 101 മത്സരങ്ങളാണ് അര്‍ജന്റീനക്ക് വേണ്ടി അഗ്യുറോ കളിച്ചത്.

Leave a Reply

Your email address will not be published.