India
image_print

‘സോഷ്യല്‍ മീഡിയ കോവിഡിനക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ കൊല്ലുന്നു’ -ജോ ബൈഡന്‍

Written by

webtngi1

Highlights

തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ആളുകളെ കൊല്ലുകയാണെന്നും കുത്തിവെപ്പ് എടുക്കാത്തത് പകര്‍ച്ചവ്യാധിയെക്കാള്‍ ഗുരുതരമാണെന്നും ബൈഡന്‍

കോവിഡ് വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്നതെന്നും ഇത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. വാക്‌സിനെതിരെ ഇത്തരത്തിലുള്ള തെറ്റിദ്ധാരണ ജനകമായ പ്രചാരണം നടത്തുന്നത് പൊതുജനാരോഗ്യത്തില്‍ തന്നെ ഭീഷണിയാണെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ മൂര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബൈഡന്‍ രംഗത്ത് എത്തിയത്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ആളുകളെ കൊല്ലുകയാണെന്നും കുത്തിവെപ്പ് എടുക്കാത്തത് പകര്‍ച്ചവ്യാധിയെക്കാള്‍ ഗുരുതരമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു .

കഴിഞ്ഞ ദിവസമാണ് വാക്‌സിനെതിരായ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സര്‍ജനായ വിവേക് മൂര്‍ത്തി ഇതിനെതിരെ രംഗത്ത് വന്നത്. തെറ്റായ വിവരങ്ങളുടെ യഥാര്‍ത്ഥ നിജസ്ഥിതി മനസ്സിലാക്കാന്‍ നാം ശ്രമിക്കണമെന്നും നിരവധി ജീവനുകള്‍ അതിനെആശ്രയിച്ചിരിക്കുന്നുവെന്നും കുപ്രചരണങ്ങളില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിന്നു.

അതേസമയം 3.3 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ വാക്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാന്‍ തങ്ങളുടെ വാക്‌സിന്‍ ഫൈന്‍ഡര്‍ ഉപയോഗപ്പെടുത്തി എന്നും അങ്ങനെ നോക്കുമ്പോള്‍ ഫേസ്ബുക്ക് ജീവനുകള്‍ രക്ഷിക്കുകയാണ് ചെയ്തതെന്നും ഫേസ്ബുക്ക് വക്താവ് ഡാനി ലിവര്‍ പറഞ്ഞു. കൂടാതെ കോവിഡ് വാക്‌സിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ ഇതുവരെ സ്വീകരിച്ച രീതികള്‍ തന്നെ തുടരുമെന്ന് ട്വീറ്ററും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.