India
image_print

സ്കൂളുകളുടെ പ്രവൃത്തി സമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

Written by

archanaa chuqwe

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട്​ നാലുമണി വരെയാക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച്‌​ തീരുമാനമെടുത്തത്​.

അതേസമയം വിദ്യാർത്ഥികൾക്ക് കൃത്യ സമയത്ത് പാഠഭാ​ഗങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് അധ്യാപകര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.നിലവില്‍ ഉച്ചവരെയാണ് സ്കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്.

കൂടാതെ കൊവിഡ്​ സാഹചര്യം മുൻനിർത്തി ഷിഫ്​റ്റ്​ അടിസ്​ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളിലാണ്​ മിക്ക സ്​കൂളുകളിലും ക്ലാസ്​ നടക്കുന്നത്​. അധ്യന സമയം വളരെ കുറഞ്ഞത്​ വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ സ്​കൂള്‍ സമയം വൈകീട്ടുവരെയാക്കാന്‍ തീരുമാനിച്ചത്​.എന്നാൽ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത്​ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published.