India
image_print

സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചു :പരസ്യത്തിനെതിരെ വൻ പ്രതിഷേധം

Written by

askshiyas

സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച ദക്ഷിണ കൊറിയയില്‍ പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സോള്‍ മില്‍ക്ക് എന്ന സ്ഥാപനത്തിന്റെ പരസ്യത്തിലാണ് സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചിരിക്കുന്നത്.52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ പരസ്യത്തിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കൃത്രിമമില്ലെന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം. പരസ്യത്തിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമായതോടെ സോള്‍ മില്‍ക്ക് പരസ്യം പിന്‍വലിച്ചു.എന്നാൽ ഈ പരസ്യം ഇപ്പോൾ വൈറലാണ്.

 

അതേസമയം സംഭവത്തെ തുടർന്ന് സോള്‍ മില്‍ക്കിന്റെ മാതൃസ്ഥാപനമായ സോള്‍ ഡയറി കോ-ഓപ്പറേറ്റീവ് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ‘നവംബര്‍ 29-ന് പുറത്തുവിട്ട പരസ്യത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതായിരിക്കുമെന്നുമാണ് സോള്‍ ഡയറി കോ-ഓപ്പറേറ്റീവ് പറഞ്ഞത്.ഒരു പുഴയുടെ തീരത്തുകൂടി ക്യാമറയുമായി നടക്കുന്ന ആളെയാണ് വിവാദമായ പരസ്യത്തില്‍ ആദ്യം കാണാന്‍ കഴിയുക. ക്യാമറയുമായുള്ള നടത്തത്തിനിടെ വെളുത്ത വസ്ത്രമണിഞ്ഞ ഒരു കൂട്ടം സ്ത്രീകള്‍ യോഗ ചെയ്യുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഇയാള്‍ കാണുന്നു.
രഹസ്യമായി ഈ സ്ത്രീകളെ അയാള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു മരക്കമ്പില്‍ ചവിട്ടുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ സ്ത്രീകളുടെ കൂട്ടത്തില്‍ ഒരാള്‍ ക്യാമറയുമായി നില്‍ക്കുന്ന ആളെ കാണുന്നു. അടുത്ത ഷോട്ടില്‍ ഈ സ്ത്രീകളെല്ലാം പശുക്കളായി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്.ഇത്തരത്തിൽ മുമ്പും സമാനമായ രീതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള സോള്‍ മില്‍ക്ക് പരസ്യം പുറത്ത് വിട്ടിരുന്നു.

Leave a Reply

Your email address will not be published.