India
image_print

സ്ത്രീകള്‍ക്ക് മാസം തോറും 5000 രൂപ;വന്‍ വാഗ്ദാനവുമായി തൃണമൂല്‍

Written by

askshiyas

ഗോവയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5,000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി പദ്ധതി ആരംഭിക്കുമെന്ന് വാഗ്ദാനംഎല്ലാ വീട്ടിലെയും സ്ത്രീകള്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കുന്ന നേരിട്ടുള്ള കൈമാറ്റ പദ്ധതിയാണിതെന്ന് ടിഎംസി അവകാശപ്പെടുന്നു. ഗോവയിലെ 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കിയ പ്രതിമാസ വരുമാന സഹായ പദ്ധതിയാണിതെന്ന് ടിഎംസി വ്യക്തമാക്കി.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള തൃണമൂലിന്റെ വന്‍ വാഗ്ദാനങ്ങളിലൊന്നാണിത്.

 

ഈ പദ്ധതിക്ക് സര്‍ക്കാരിന് ഏകദേശം 1500-2000 കോടി രൂപ ചിലവാകും, ഇത് പാര്‍ട്ടി പ്രകാരം സംസ്ഥാന ബജറ്റിന്റെ ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്.ബംഗാളില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ ഉറപ്പുകളിലൊന്നാണ് ലഖിര്‍ ഭണ്ഡര്‍ പദ്ധതി. പശ്ചിമ ബംഗാളിലാണ് പദ്ധതി നടപ്പാക്കിയത്.പദ്ധതി പ്രകാരം, എസ്സി/എസ്ടി വിഭാഗത്തില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1000 രൂപ വീതവും പൊതുവിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് എല്ലാ മാസവും മൂന്നാം തീയതി 500 രൂപ വീതവും ലഭിക്കും.

Leave a Reply

Your email address will not be published.