India
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന;ഇന്ന 120 രൂപ കൂടി
Last updated on Jul 23, 2021, 8:20 am


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി.ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് 35,760 രൂപയായി.ഗ്രാമിന് ആകട്ടെ 4470 രൂപയുമായി .കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വീണ്ടും സ്വര്ണവിലകൂടിയത്.560 രൂപയാണ് രണ്ടുദിവസത്തിനിടെ കുറഞ്ഞത്.
വരും ദിവസങ്ങളില്‍ സ്വര്‍ണ വില കൂടുമെന്നാണ് വിലയിരുത്തല്‍.ജൂലൈ മാസത്തില്‍ സ്വര്‍ണവില ഉയരുന്നതാണ്.ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില.ജൂണ്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവായിരുന്നു.എന്നാല്‍ ജൂലൈ എത്തിയതോടെ സ്വര്‍ണവില വീണ്ടും കൂടി.ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോളവിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.ജൂണ്‍ മാസം തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.


