India
image_print

സ്വര്‍ണ വില വീണ്ടും കൂടി

Written by

webtngi1

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി.ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപയും ഗ്രാമിന്
4480 രൂപയുമായി .മൂന്നു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ വില.

വെള്ളിയാഴ്ച കൂടിയ സ്വര്‍ണ വില പവന് 160 രൂപ കൂടിയിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണ വില കൂടുമെന്നാണ് വിലയിരുത്തല്‍.ജൂലൈ മാസത്തില്‍ സ്വര്‍ണവില ഉയരുന്നതാണ്.ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില.ജൂണ്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവായിരുന്നു.എന്നാല്‍ ജൂലൈ എത്തിയതോടെ സ്വര്‍ണവില വീണ്ടും കൂടി.ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോളവിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.ജൂണ്‍ മാസം തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published.