India
image_print

സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Written by

archanaa chuqwe

കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളം എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സജ്ജമാണെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എങ്കിലും ഒരു കുട്ടി സ്‌കൂളിൽ പോയി തിരികെയെത്തുന്നത് വരെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷന്‍ നടത്തണമെന്നും മറ്റ് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.