India
image_print

ഹാർലി ഡേവിഡ്‌സണിൽ പറന്ന് കനിഹ

Written by

askshiyas

പേടി മാറ്റി ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി കനിഹ. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയുമാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. ‘സന്തോഷം.. വലിയ ബൈക്കുകള്‍ ഓടിക്കാന്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ പേടി വന്നു.. ഇന്ന് ഞാന്‍ ആ ഭയത്തെ മറികടന്നു, ഈ മോണ്‍സ്റ്ററിനൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു’ കനിഹ കുറിച്ചു.

”ഒന്നും പഠിക്കാന്‍വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക” എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കനിഹയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.

അതേസമയം, ‘ബ്രോ ഡാഡി’ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Leave a Reply

Your email address will not be published.