India
image_print

1000 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പേമാരിയിൽ വിറച്ച് ചൈന;25പേർ മരിച്ചു

Written by

webtngi1

Highlights

ഭൂഗര്‍ഭ റെയില്‍ പാതകളില്‍ വെള്ളം നിറഞ്ഞാണ് 12 പേര്‍ മരിച്ചത്

1000 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പേമാരിയിൽ നടുങ്ങി ചൈന. ചൈനയിലെ ഹെനാന്‍ പ്രവിശ്യയാണ് കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ 25 പേര്‍ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. 12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകള്‍ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്.

കനത്ത മഴയെ തുടര്‍ന്ന് ഷെങ്ഷൗവിലെ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഭൂഗര്‍ഭ റെയില്‍ പാതകളില്‍ വെള്ളം നിറഞ്ഞാണ് 12 പേര്‍ മരിച്ചത്. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഹെനാനിലെ അണക്കെട്ട് നശിപ്പിച്ചു.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് ലുയങ് നഗരത്തിലെ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തകര്‍ത്തത്. 24 മണിക്കൂറിനുള്ളില്‍ 45.75 സെന്റി മീറ്റര്‍ മഴയാണ് പെയ്തത്.രാജ്യത്ത് മൂന്നുദിവസത്തിനുള്ളില്‍ പെയ്തത് 640 മീല്ലിമീറ്റര്‍ മഴയാണ്. സമീപകാലത്തെ തന്നെ ഏറ്റവും ഉയര്‍ന്ന അളവാണിതെന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published.