India
image_print

101 സ്ത്രീകള്‍ക്ക് വന്ധ്യംകരണം;അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍

Written by

archanaa chuqwe

7 മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഛത്തീസ്ഗഢിലെ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണം ക്യാമ്പിലെ ക്രമക്കേട് കണ്ടെത്താനാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. സംഭവത്തില്‍ വേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ അലോക് ശുക്ല പറഞ്ഞു.

 

കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയത്. സര്‍ക്കാര്‍ സര്‍ജന്‍ ഡോക്ടര്‍ ജിബ്‌നസ് എക്കയാണ് 101 ശസ്ത്രക്രിയയും നടത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഒരു ദിവസം 30 പേര്‍ക്ക് മാത്രമെ ശസ്ത്രക്രിയ നടത്താന്‍ അനുമതിയുള്ളു. ഈ സംഭവത്തിലെ ക്രമക്കേട് കണ്ടെത്താനാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഡോക്ടര്‍ ശുക്ല വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതികരിച്ച ഡോക്ടര്‍ ശസ്ത്രക്രിയയില്‍ ധാരാളം സ്ത്രീകള്‍ വന്നിരുന്നുവെന്നും അവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും വ്യക്തമാക്കി.ജില്ലയിലെ മെയിന്‍പാറ്റ്, സീതാപൂര്‍ ബ്ലോക്കുകളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ നര്‍മദാപൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനായി എത്തി. തറയില്‍ 10-15 മിനുട്ട് പരുക്കനായ പായയില്‍ വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് വീട്ടിലേക്ക് അയക്കുകയും ചെയ്തു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 

Leave a Reply

Your email address will not be published.