India
അദാനിയുടെ പോര്‍ട്ടില്‍ നിന്നും 21,000 കോടിയുടെ മയക്കുമരുന്ന്;മിണ്ടാതെ എന്‍സിബിയും ഇ.ഡിയും സിബിഐയും
Last updated on Sep 21, 2021, 12:43 pm


അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്നും 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ചോദ്യശരങ്ങളുമായി ട്വിറ്ററാറ്റികള്‍. 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിട്ടും എവിടെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും എന്നാണ് ഇവരുടെ ചോദ്യം. ഗുജറാത്തിലെ കച്ച് ജില്ലയില്അദാനിയുടെ ഉടമസ്ഥതയിലുള്ള പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്യ ന്നൊല്‍ ഇത്രയധികം മയക്കുമരുന്ന് പിടികൂടിയിട്ടും മൗനം ഭജിക്കുന്ന മാധ്യങ്ങളെയും നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയെയും ഇ.ഡിയെയും സിബിഐയെയും പരിഹസിച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
59 ഗ്രാം കഞ്ചാവ് ബോളിവുഡ് താരം റിയ ചക്രബര്‍ത്തിയുടെ കയ്യില്‍ നിന്നും പിടിച്ചപ്പോള്‍ എന്‍സിബിയും ഇ.ഡിയും സിബിഐയും ഐ.ടിയും മാധ്യമങ്ങളും അവരുടെ പിന്നാലെയുണ്ടായിരുന്നു. എന്നിട്ടും 21000 കോടി രൂപ വിലമതിക്കുന്ന 3000 കിലോഗ്രാം ഹെറോയിന്‍ അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും പിടികൂടിയതറഞ്ഞിട്ടും എവിടെ എന്‍സിബിയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും എന്നാണ് ഒരാളുടെ ചോദ്യം.എന്തുകൊണ്ട് തുറമുഖ ഉടമക്കെതിരെ കേസെടുക്കുന്നില്ല, കാരണം ഈ തുറമുഖത്തിന്റെ ഉടമ മോദിയുടെയും ഷാജിയുടെയും ഉറ്റ സുഹൃത്തായ അദാനി ജിയാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പിടിച്ചെടുത്ത ചരക്ക് വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്പനിയുടെ ഇറക്കുമതി ചെയ്ത പാക്കേജില്‍ ഒളിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മയക്കുമരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് ‘ടാല്‍ക്കം പൗഡര്‍’ എന്ന പേരിലാണ്.ടാല്‍ക്കം പൗഡറെന്ന വ്യാജേന അഫ്ഗാനിസ്താനില്‍ നിന്നാണ് ഹെറോയിന്‍ ഇറക്കുമതി ചെയ്തതെന്ന് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു.പിടിച്ചെടുത്ത ഹെറോയിന്‍ വളരെ ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി.


