India
image_print

45 കുട്ടികള്‍ മരണപ്പെട്ടു;യുപിയില്‍ ഡെങ്കി വ്യാപനമെന്ന് സംശയം

Written by

askshiyas

യുപിയിലെ ഫിറോസാബാദില്‍ 10 ദിവസത്തിനുള്ളില്‍ 45 കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ മരണപ്പെട്ടു.ഇതോടെ ഡെങ്കി വ്യാപനമെന്ന് സംശയം.ഭൂരിഭാഗം കുട്ടികളും വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി പോസിറ്റീവ് ആണെന്നും മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് ഡോ എല്‍ കെ ഗുപ്ത പറഞ്ഞു.നിലവില്‍ 186 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഏറെയും കുട്ടികളാണ്. ഇതേ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് സെപ്റ്റംബര്‍ 6 വരെ 1-8 ക്ലാസുകള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഫിറോസാബാദ് സന്ദര്‍ശിക്കുകയും മരണകാരണം സ്ഥിരീകരിക്കാന്‍ ടീമുകള്‍ രൂപീകരിക്കുമെന്നും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡെങ്കി വ്യാപനമാണോ എന്ന് സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.