India
image_print

താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായി റിപ്പോര്‍ട്ട്

Written by

askshiyas

താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാവുന്നതായി റിപ്പോര്‍ട്ട്. 1983 നും 2009 നും ഇടയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന ദിനങ്ങളുടെ ശരാശരി 14 ആയിരുന്നു. എന്നാല്‍ 2010 നും 2019 നും ഇടയില്‍ ഇത് പ്രതിവര്‍ഷം 26 ദിവസങ്ങളായി ബാധിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1980- 2009 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2010-19 സമയത്ത് കൂടിയ താപനില 0.5 ഡിഗ്രി കൂടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

കഴിഞ്ഞ വേനല്‍ക്കാലത്ത് റെക്കോര്‍ഡ് താപനില ഇറ്റലിയിലും കാനഡയിലുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കിഴക്കന്‍ യൂറോപ്പ്, തെക്കന്‍ ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കൂടിയ താപനില ഒരു ഡിഗ്രിയും ആര്‍ട്ടിക് മിഡിയ ഈസ്റ്റ് മേഖലകള്‍ രണ്ടു ഡിഗ്രിയും വര്‍ദ്ധിച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ കത്തിക്കല്‍ ആണ് താപനില ഉയരാനുള്ള പ്രധാനകാരണമായി ഓസ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ എന്‍വയോണ്‍മെന്റല്‍ ചെയ്ഞ്ച് ഇന്‍സ്റ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടര്‍ ഓട്ടോ ചൂണ്ടിക്കാണിക്കുന്നത്.

 

Leave a Reply

Your email address will not be published.