India
image_print

600 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാവിനും സഹോദരനുമെതിരെ കേസ്

Written by

webtngi1

600 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ തമിഴ്നാട് തഞ്ചാവൂർ ബിജെപി നേതാവ് എം ആർ ഗണേശനും സഹോദരൻ എം ആർ സ്വാമിനാഥനുമെതിരെയാണ് പോലീസ് കേസെടുത്തത്. നിക്ഷേപ്പിക്കുന്ന തുക നിശ്ചിത കാലയളവ് കഴിഞ്ഞ് ഇരട്ടിയാക്കി തരാമെന്നുപറിഞ്ഞായിരുന്നു തട്ടിപ്പ്. കുറച്ച് വർഷങ്ങൾക്കു മുമ്പാണ് ഇരുവരും ചേർന്ന് കുംഭകോണത്ത് വിക്ടറി ഫിനാൻസ് എന്ന സ്ഥാപനം തുടങ്ങിയത്. അതു വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്. നൂറിലധികം പേരിൽ നിന്നും ഇവർ പണം കൈപ്പറ്റിയിരുന്നു. ഇങ്ങനെ സമ്പാദിച്ച 600 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്.

അതേസമയം ആദ്യഘട്ടങ്ങളിൽ കുറച്ചു പേർക്ക് പണം ഇരട്ടിയായി ഇവർ നൽകിയിരുന്നു. ഇത് ജനങ്ങളുടെ വിശ്വാസത്തെ പിടിച്ചുപറ്റാൻ കാരണമായി. ഒരു ലക്ഷം മുതൽ 15 കോടി രൂപ വരെ ഓരോരുത്തരും ഈ ഫിനാൻസ് കമ്പനിയിൽ നിഷേപിച്ചിരുന്നു. എന്നാൽ കുറച്ചുദിവസങ്ങളായി ആളുകൾ പണം ആവശ്യപ്പെട്ട് എത്തിയതോടെ സഹോദരങ്ങൾ ഗുണ്ടകൾ അയച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. സംഭവത്തിൽ 15 കോടി നഷ്ടമായ ദമ്പത്തികളുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പിൽ ഫിനാൻസ് മാനേജർ ശ്രീ കാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ സഹോദരങ്ങൾ ഇപ്പോൾ ഒളിവിലാണ്. ഇവരുടെ 11 ആഡംബര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ ബിജെപി വ്യാപാര സംഘടന നേതൃത്വം പുറത്താക്കിയതായി അറിയിച്ചു. ഹെലികോപ്റ്റർ സഹോദരന്മാർ എന്നാണ് ഇവർ അവിടെ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published.