India
image_print

8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍

Written by

archanaa chuqwe

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍. കോട്ടുകല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കുട്ടിയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

കൊല്ലം കടയ്ക്കല്‍ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രതി അവിടേക്കെത്തുകയും മിഠായി വാങ്ങിനല്‍കാമെന്നു പറഞ്ഞ് കുട്ടിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു.

തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം. കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്‍ ഓടിയെത്തുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പൊലീസില്‍ പരാതി നല്‍കി.

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published.