India
ഒറ്റ തണ്ടില്‍ 839 തക്കാളികള്‍; ലോക റെക്കോര്‍ഡിട്ട് ഐടി ഉദ്യോഗസ്ഥന്
Last updated on Sep 21, 2021, 5:07 am


ഏറ്റവും വലിയ ചേന ,വാഴക്കുല ഇതൊക്കെ നമ്മള് കേട്ടിട്ടുണ്ട്.എന്നാല്‍ ഒറ്റ തണ്ടില്‍ 839 തക്കാളികള്‍ എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശി ഡോഗ്ലസ്.ഒറ്റ തണ്ടില്‍ 839 തക്കാളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ അല്ഭുതമൊക്കെ തോന്നിയേക്കാം.എന്നാല്‍ ശെരിക്കും ഇത്രയും തക്കാളികള്‍ വിളയിച്ചിരിക്കുകയാണ് ഐടി ഉദ്യോഗസ്ഥനായ ഡോഗ്ലസ്.
നേരത്തെ ഇത്തരത്തില്‍ 448 തക്കാളികള്‍ വിളയിച്ചതാണ് റെക്കോര്‍ഡ് നേട്ടം.2010ല്‍ ഗ്രഹാം തണ്ടര്‍ എന്നയാളാണ് ഈ ലോകറെക്കോര്‍ഡിന് ഉടമ. ഇതാണ് ഡോഗ്ലസ് തിരുത്താനൊരുങ്ങുന്നത്.ഇതിനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഗിന്നസ് അധികൃതരുടെ മറുപടി കാത്തിരിക്കുകയാണെന്നും കുറിച്ച് ഡോഗ്ലസ് തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. 43 -കാരനായ ഡഗ്ലസ്ആഴ്ചയില് മൂന്ന് നാല് മണിക്കൂര്‍ ചെടിക്കായി ചിലവിട്ടാണ് ലോകറെക്കോര്‍ഡ് നേട്ടത്തിന് അടുത്തെത്തിയിരിക്കുന്നത്.മാര്‍ച്ചില്‍ നട്ട വിത്തുകളില്‍ നിന്നാണ് ഇത്തരത്തില്‍ 839 തക്കാളികള്‍ വിളയിച്ച് എടുത്തത്. മാത്രവുമല്ല നേരത്തെ ലോകത്തിലെ ഏറ്റവും വലിയ തക്കാളി വിളയിച്ച ഡോഗ്ലസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു.


