India
image_print

പെരുന്നാള്‍ ഇളവ്;സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Written by

webtngi1

പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീം കോടതി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിശദീകരണത്തിന് അതൃപ്തി രേഖപ്പെടുത്തുകയും സത്യവാങ്മൂലത്തിലെ വിവരങ്ങളെല്ലാം അസത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണ കടകളും ചെരുപ്പ് കടകളും തുറക്കും എന്ന് രേഖകളില്‍ കാണുന്നില്ലെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നിരീക്ഷിച്ചു. കോവിഡ് മാനദണ്ഡം പാലിക്കുമെന്ന് സര്‍ക്കാര്‍ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകള്‍ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം തന്‍വാര്‍ കേസില്‍ പറഞ്ഞതെല്ലാം കേരളത്തിലും ബാധകമാണെന്നും സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള ഇളവുകള്‍ ദയനീയമാന്നെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ബക്രീദിനോട് അനുബന്ധിച്ച് ലോക് ഡൗണ്‍ ഇളവ് അനുവദിച്ചത് വിദഗ്ധരുമായുള്ള അഭിപ്രായം കണക്കിലെടുത്താണെന്നാണ് കേരളത്തിലെ വിശദീകരണം.മാത്രമല്ല കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളം ആണെന്നും മറുപടിയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഡല്‍ഹി മലയാളി പി കെ ഡി നമ്പ്യാരാണ്.

നേരത്തെ ഉത്തര്‍പ്രദേശിലെ കാവടി യാത്ര തീര്‍ത്ഥാടനം സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്നും അപേക്ഷയില്‍ ആരോപിച്ചിരുന്നു. മാത്രമല്ല കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായപ്പെട്ടിരുന്നു. മതപരമായ ആചാരങ്ങളെ ക്കാളും ജീവനുള്ള പൗരന്റെ അവകാശമാണ് വലുതെന്ന് കഴിഞ്ഞ ആഴ്ച ജസ്റ്റിസ് റോഹിങ് ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published.