India
image_print

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര ചിത്രം ‘ആറാടുഗുള ബുള്ളറ്റ്’ തിയറ്ററുകളിലേക്ക്

Written by

archanaa chuqwe

ചിത്രീകരണം ആരംഭിച്ച് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഗോപിചന്ദ്, നയന്‍താര, പ്രകാശ് രാജ്, അഭിമന്യു സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘ആറാടുഗുള ബുള്ളറ്റ്’ ഒക്ടോബര്‍ 8 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.ബി ഗോപാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.വര്‍ഷങ്ങളായി റിലീസ് മുടങ്ങിപ്പോയ തെലുങ്ക് ചിത്രമാണിപ്പോള്‍ റിലീസിനൊരുങ്ങുന്നത്. 2012ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്.എന്നാല്‍ ജഗന്‍ മോഹന്‍ ഐപിഎസ് പേരില്‍ ഭൂപതി പാണ്ഡ്യനായിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്തത്.തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് പാണ്ഡ്യന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. പിന്നീടാണ് ബി. ഗോപാല്‍ സംവിധായാകനായത്.

2017 ജൂണ്‍ 9നായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.എന്നാല്‍ റിലീസ് നീണ്ട് പോവുകയായിരുന്നു.2020ല്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജയ ബാലാജി റിയല്‍ മീഡിയയുടെ കീഴില്‍ തന്ദ്ര രമേശ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ബ്രഹ്മാനന്ദം, കോട്ട ശ്രീനിവാസ റാവു, ജയ പ്രകാശ് റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മണി ശര്‍മ്മയാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published.