India
image_print

അഫ്ഗാനിൽ അധ്യയന വര്‍ഷം ആരംഭിച്ചു: കാബൂളിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ശൂന്യം

Written by

askshiyas

ഫ്ഗാനിസ്താൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെയുള്ള സ്കൂൾ അധ്യയന വർഷത്തിലെ ആദ്യദിനത്തിൽ കാബൂളിലെ മിക്ക സർവകലാശാലകളും വിദ്യാർത്ഥികളില്ലാതെ ശൂന്യം. സ്ത്രീസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പെൺകുട്ടികളെ വിലക്കുകയും ചെയ്തിരുന്ന കാലഘട്ടം ആവർത്തിക്കില്ലെന്ന് താലിബാൻ വാഗ്ദ്ധാനം ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ സ്ത്രീകൾക്ക് സർവകലാശാലകളിലേക്ക് പോകാൻ അനുവാദമുണ്ടെങ്കിലും വസ്ത്രങ്ങളിലും ക്ലാസ്​മുറികളിലെ ഇരിപ്പിടങ്ങളിലും കടുത്ത നിയന്ത്രണമാണ് താലിബാൻ ഏർപ്പെടുത്തി വരുന്നത്.

 

ക്ലാസ് റൂമുകളിൽ താലിബാൻ ഏർപ്പെടുത്തിയ പുതിയ നിയമങ്ങളിൽ വിദ്യാർഥികളും അധ്യാപകരും അനിശ്ചിതത്വത്തിൽ തുടരുന്ന കാഴ്ചയാണ് സ്കൂളുകളിൽ പ്രകടമാകുന്നത്.

 

Leave a Reply

Your email address will not be published.