India
image_print

25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

Written by

archanaa chuqwe

ത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇരുപത്തിയഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന ഇരട്ട സഹോദരങ്ങള്‍ താഴെ വീണ് മരിച്ചു.ഫ്‌ലാറ്റിറ്റിന്റെ 25ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്.ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് മരിച്ചത് .വിജയ് നഗര്‍ സ്ഥലത്തെ ഒരു സൊസൈറ്റിയുടെ ഫ്‌ലാറ്റിറ്റിന്റെ ഇരുപത്തഞ്ചാം നിലയിലാണ് അപകടം ഉണ്ടായത്.

സൂര്യ നാരായണനും സത്യ നാരായണനും എന്ന പതിനാലുവയസുള്ള സഹോദരങ്ങളാണ് മരിച്ചത്. രണ്ടുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.സംഭവസമയത്ത് അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അതേ സമയം, മരിച്ച കുട്ടികളുടെ അമ്മയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു. ഒരിക്കല്‍ കൂടി അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്‌തേക്കാം.കുട്ടികള്‍ കളിക്കുന്നതിനിടെ വീഴുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും പൊലിസ് പറഞ്ഞു. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ ്‌വ്യക്തമാക്കി.

Leave a Reply

Your email address will not be published.