India
image_print

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല; സരയുവില്‍ മുങ്ങി മരിക്കുമെന്ന് പരമഹംസ് ആചാര്യ മഹാരാജ്

Written by

archanaa chuqwe

ക്ടോബര്‍ രണ്ടിന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ഇന്ന് അയോധ്യയിലെ സരയു നദിയില്‍ മുങ്ങി മരിക്കുമെന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. അയോധ്യയിലെ സരയു നദിയില്‍ ജലസമാധി അടയുമെന്നു ദിവസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.എല്ലാ മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടേയും പൗരത്വം റദ്ദാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ജലസമാധിയാകും എന്നായിരുന്നു ഭീഷണി.

ന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ജലസമാധിക്കുള്ള ഒരുക്കങ്ങളും അയോധ്യയില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തെ പിന്തുടരുന്നവരും പുറത്ത് തടിച്ചുകൂടുകയാണ്.മുന്‍പും ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.എന്നാല്‍ ഇപ്പോഴും അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഒരു കാരണവശാലും പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും സിഒ അയോധ്യ രാജേഷ് റായ് ഇന്ത്യ ടുഡേയോട് പറഞ്ഞു. സമവായത്തിലെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നു.

Leave a Reply

Your email address will not be published.