India
image_print

താന്‍ അഴിമതിനടത്തിയിട്ടില്ല;വിശദീകരണവുമായി സോനു സൂദ്

Written by

archanaa chuqwe

ബോളിവുഡ് നടന്‍ സോനു സൂദ് നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.നടന്‍ ഇത് സംബന്ധിച്ച് ഇതുവരെയും പ്രതികരിച്ചിച്ചിട്ടില്ല.എന്നാലിപ്പോഴിതാ ആദായ വകുപ്പിന്റെ റെയ്ഡിനു ശേഷം ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോനു സൂദ്. ട്വിറ്ററിലൂടെയാണ് നടന്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയത്.തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഓരോ ജീവന്‍ രക്ഷിക്കാനുള്ളതാണെന്നും താന്‍ അഴിമതിനടത്തിയിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.

ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി താന്‍ ശേഖരിച്ച പണം വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുമ്പോഴാണ് അന്വേഷണ സംഘം കേസെടുത്തത്. തന്റെ പ്രവത്തനം തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ്. നിങ്ങള്‍ എപ്പോഴും നിങ്ങളുടെ ഭാഗം പറയേണ്ടതില്ല. അതിനായി ഒരു സമയം വരും. എന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലയേറിയ ജീവന്‍ രക്ഷിക്കാനും ആവശ്യമുള്ളവരില്‍ എത്തിച്ചേരാനുമുള്ളതാണ്. പലരോടും സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ പറയാറുണ്ടെന്നും നാല് ദിവസമായി താന്‍ അതിഥികളുമായി തിരക്കിലായിരുന്നുവെന്ന് നടന്‍ ട്വിറ്ററില്‍ കുറിച്ചു.അതേസമയം സോനു സൂദ് 20കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ അവകാശവാദം.തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.