India
image_print

റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചു; നടൻ വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്

Written by

webtngi1

Highlights

താരത്തിനു ഒരുലക്ഷം രൂപ പിഴചുമത്തി കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി

നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് നടൻ വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. അതേസമയം നികുതി ഒഴിവാക്കണമെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വ്യക്തമാക്കാനാണ് താരത്തിന്റെ നീക്കം. കൂടാതെ പ്രവേശന നികുതിയുടെ പേരിൽ രജിസ്റ്റർ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും വിജയ് യുടെ അഭിഭാഷകൻ കുമാരേശൻ അറിയിച്ചു.

അതേസമയം കോടതിയിൽ നിന്നും ഉണ്ടായ റീൽ ഹീറോ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുമെന്നും താരം പറഞ്ഞു. താരത്തിനു ഒരുലക്ഷം രൂപ പിഴചുമത്തി കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. അതേസമയം താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടിലെന്നും കൃത്യമായി നികുതി അടയ്ക്കാൻ തയ്യാറാണെന്നും നടപടിക്രമങ്ങൾ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടിക്കാട്ടി ആകും താരം അപ്പീൽ നൽകുക. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് നികുതി വെട്ടിപ്പിൽ മദ്രാസ് ഹൈക്കോടതി നടന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ നൽകിയത്. കാർ നികുതി ഇളവ് തേടി കോടതിയെ സമീപിച്ച് കേസിലായിരുന്നു പിഴശിക്ഷ.

 

 

Leave a Reply

Your email address will not be published.