India
image_print

നടി അമ്പിളി ദേവിയെ വിലക്കി കോടതി:സമൂഹ മാധ്യമങ്ങളിലൂടെ ആദിത്യനെതിരെ ഒന്നും പറയരുത്

Written by

archanaa chuqwe

സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ ആദിത്യനെതിരെ പ്രതികരിക്കുന്നതിന് നടി അമ്പിളി ദേവിയെ വിലക്കി കോടതി. തൃശൂര്‍ കുടുംബക്കോടതിയാണ് ഇത് സംബന്ധിച്ച് നടിക്ക് വിലക്കേര്‍പ്പെടുത്തിയത്.ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കെരുതെന്നാണ് നിര്‍ദേശം.സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.കൂടാതെ അമ്പിളി നല്‍കിയ പരാതിയില്‍, സീരിയല്‍ അഭിനേതാക്കളുടെ സംഘടനയില്‍നിന്നു പുറത്താക്കിയതിനാല്‍ 10 കോടി നഷ്ടപരിഹാരവും ആദിത്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്പിളി ദേവിയുടെ പരാതി പ്രകാരം 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തുവെന്നും സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ വസ്തുതാരഹിതമാണെന്നും സ്വര്‍ണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വര്‍ണം ഇവര്‍തന്നെ ബാങ്കില്‍ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം സ്ത്രീധന പീഡനക്കേസില്‍ അമ്പിളി നല്‍കിയ പരാതിയില്‍ ആദിത്യനു നേരത്തേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.കര്‍ശന ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന നിര്‍ദേശവും കോടതി നല്‍കിയിരുന്നു.

 

 

Leave a Reply

Your email address will not be published.