India
image_print

മയക്കുമരുന്ന് കേസ്; നടി അനന്യ പാണ്ഡയെ എന്‍സിബി വീണ്ടും ചോദ്യം ചെയ്യും

Written by

archanaa chuqwe

യക്കുമരുന്ന് കേസില്‍ യുവ നടി അനന്യ പാണ്ഡയെ ഇന്ന് എന്‍സിബി വീണ്ടും ചോദ്യം ചെയ്യും. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ വാട്‌സ് ആപ്പ് ചാറ്റുകളിലെ യുവ നടിയാണ് അനന്യപാണ്ഡെ . ലഹരി മരുന്ന് ഇടപാടിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ രണ്ട് മണിക്കൂറിലേറെ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവയ്ക്കാന്‍ എന്‍സിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയത്തിന് പിന്നാലെയായിരുന്നു ഇത്.

 

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിച്ചത്.എന്നാല്‍ രാഷ്ട്ര സേവനത്തിന്റെ പേരില്‍ ജയിലില്‍ പോവാന്‍ താന്‍ തയ്യാറാണെന്നായിരുന്നു സമീര്‍ വാങ്കഡെ പ്രതികരിച്ചത്. മുംബൈ തീരത്തെ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിനാണ് ഷാരൂഖ്? ഖാനിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു.പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.

 

Leave a Reply

Your email address will not be published.